Latest NewsIndia

ജെ എൻ യു സർവ്വകലാശാലാ വിദ്യാർത്ഥിനിയെ ക്യാമ്പസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം: ആക്രമണം നേരിട്ടത് ഗവേഷക വിദ്യാർത്ഥിനിക്ക്

കാമ്പസിനുള്ളിലെ ഈസ്റ്റ് ഗേറ്റ് റോഡിലാണ് സംഭവം.

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയെ ക്യാമ്പസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കാമ്പസിനുള്ളിലെ ഈസ്റ്റ് ഗേറ്റ് റോഡിലാണ് സംഭവം. രാത്രി 11:45 ഓടെ നടക്കുകയായിരുന്ന യുവതിയെ മോട്ടോർ സൈക്കിളിൽ എത്തിയ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

ഗവേഷക വിദ്യാർത്ഥിനിയ്‌ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി നിലവിളിച്ചപ്പോഴേക്കും യുവാവ് ഓടി രക്ഷപെട്ടു . തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് ഡിസിപി ഗൗരവ് ശർമ്മ പറഞ്ഞു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗൗരവ് ശർമ്മ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button