KeralaLatest NewsVideo

‘ഞങ്ങളുടെ സ്‌കൂളിൽ ബിജെപി ഉണ്ടായിരുന്നില്ല, അത് കൊണ്ട് മാത്രം ഞാൻ ബിജെപി ആയില്ല’ കാവ്യാമാധവന്റെ പഴയ വീഡിയോ വീണ്ടും വൈറൽ

ഒരു പാർട്ടിയോടും അനുഭാവമില്ലെങ്കിൽ സ്വതന്ത്രയായി മത്സരിച്ചു കൂടായിരുന്നോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

തിരുവനന്തപുരം: തനിക്ക് പ്രത്യേകിച്ച് ഒരു പാർട്ടിയോടും അനുഭാവമില്ലെന്ന് തെളിയിക്കാനായി കാവ്യാ മാധവൻ മുൻപ് പറഞ്ഞ ഉദാഹരണം വീണ്ടും ട്രോളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്‌കൂളിൽ താൻ ലീഡറായിരുന്നെന്നും ഒരു വർഷം എസ്എഫ്ഐ ആണെങ്കിൽ അടുത്ത വര്ഷം കെഎസ്‌യു ആയിരുന്നെന്നും എന്നാൽ ബിജെപി ഞങ്ങളുടെ സ്‌കൂളിൽ ഇല്ലാഞ്ഞത് കൊണ്ട് മാത്രം താൻ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്.

ഇതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. ബിജെപി ഒരിക്കലും സ്‌കൂളിൽ ഉണ്ടായിരുന്നില്ല എന്ന് കാവ്യക്ക് അറിഞ്ഞു കൂടെ, എബിവിപി ആണ് വിദ്യാർത്ഥി പ്രസ്ഥാനമെന്ന് അറിയില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ഒരു പാർട്ടിയോടും അനുഭാവമില്ലെങ്കിൽ സ്വതന്ത്രയായി മത്സരിച്ചു കൂടായിരുന്നോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button