KeralaNattuvarthaLatest NewsIndiaNews

ബിജെപിയ്ക്ക് വളമിടലല്ല, ഒറ്റപ്പെടുത്താനാണ് ഞാൻ നിലപാട് എടുക്കുന്നത്, കോൺഗ്രസ്‌ ഹി​ന്ദു​ക്ക​ളു​ടെ പാ​ര്‍​ട്ടി​: കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കൾ ഇല്ലെന്ന വിമർശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഹി​ന്ദു​ക്ക​ളു​ടെ പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്രസെന്നും ഇ​ന്ത്യ​യി​ല്‍ ര​ണ്ട് ഹി​ന്ദു​ത്വ പാ​ര്‍​ട്ടി മ​തിയെന്ന രാഹുൽ ഗാന്ധിയുടെ ആശയമാണ് ശരിയെന്നും കോടിയേരി പറഞ്ഞു.

Also Read:പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്: അഭിമുഖം ജനുവരി 21-ന്

‘ഹി​ന്ദു​ക്ക​ളു​ടെ പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന രാ​ഹു​ല്‍‌ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തെ ത​ള്ളി​ക്ക​ള​യാ​ന്‍ ത​യാ​റു​ണ്ടോ​? എ​ല്ലാ​ക്കാ​ല​ത്തും കോ​ണ്‍​ഗ്ര​സി​ല്‍ ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു. മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കാ​നെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ള്‍ കീ​ഴ്വഴക്കം മാ​റ്റാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ദേ​ശീ​യ ത​ല​ത്തി​ല്‍ പോ​ലും കോ​ണ്‍​ഗ്ര​സ് ന്യൂ​ന​പ​ക്ഷ നേ​താ​ക്ക​ളെ ഒ​തു​ക്കു​ക​യാ​ണ്‌’, കോടിയേരി പറഞ്ഞു.

‘കോ​ണ്‍​ഗ്ര​സ് ന​ല്ല ഹി​ന്ദു​ക്ക​ളു​ടെ പാ​ര്‍​ട്ടി​യാണെ​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞ​ത്. ഇ​ത​ല്ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ഗീ​യ​ത. ഇ​ന്ത്യ​യി​ല്‍ ര​ണ്ട് ഹി​ന്ദു​ത്വ പാ​ര്‍​ട്ടി മ​തി​യെ​ന്ന മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ നി​ല​പാ​ടാ​ണോ രാ​ഹു​ലി​നു​ള്ള​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യെ ത​ള്ളി​ക്ക​ള​യാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യ്യാറു​ണ്ടോ​? ബി​ജെ​പി​ക്ക് വ​ള​മി​ടാ​ന​ല്ല ഒ​റ്റ​പ്പെ​ടു​ത്താ​നാ​ണ് എന്‍റെ നി​ല​പാ​ട്’, കോ​ടി​യേ​രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button