ErnakulamLatest NewsKeralaNattuvarthaNews

കോടിയേരി ന്യൂനപക്ഷ മതം സ്വീകരിച്ചേക്കും: സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പലരും ‘മാമ്മോദീസ’ മുങ്ങാൻ സാധ്യത: പിസി തോമസ്

കൊച്ചി: കോൺഗ്രസിന്‍റെ നേതൃസ്ഥാനങ്ങളിൽ ന്യൂനപക്ഷക്കാർ ഇല്ലെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേരള കോൺഗ്രസ് വ൪ക്കിങ്​ ചെയർമാൻ പിസി തോമസ്. കോടിയേരി ബാലകൃഷ്ണൻ താമസിയാതെ ക്രിസ്തുമതമോ മറ്റേതെങ്കിലും ന്യൂനപക്ഷ മത വിഭാഗമോ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ബന്ധപ്പെട്ട മതക്കാർ അതിന്​ സമ്മതിക്കുമോ എന്ന് സംശയമുണ്ടെന്നും പിസി തോമസ് പറഞ്ഞു

സ്വന്തം പാർട്ടിയുടെ പഴയ സെക്രട്ടറിമാരിൽ ആരൊക്കെ ന്യൂനപക്ഷക്കാരുണ്ട് എന്ന് പരിശോധിച്ചു നോക്കുന്നത് നല്ലതാണെന്നും സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിമാരും ദേശീയ നേതൃത്വത്തിലുള്ളവരും അടുത്തകാലത്തൊന്നും ക്രിസ്ത്യാനിയോ മറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരോ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ അഖിലേന്ത്യാ അധ്യക്ഷ ഭൂരിപക്ഷ സമുദായത്തിൽ ഉൾപ്പെടുന്ന ആളല്ല എന്നെങ്കിലും കോടിയേരി മനസ്സിലാക്കുന്നത് നല്ലതാണെന്നും പിസി തോമസ് കൂട്ടിച്ചേർത്തു.

വീണ്ടുമൊരു അടച്ചിടലിലേക്ക് പോയാല്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ശൈശവ വിവാഹങ്ങളും വര്‍ദ്ധിക്കും
‘എന്നു മുതലാണ് സിപിഎമ്മും കോടിയേരിയും ഓരോ മതവിഭാഗത്തിൽ പെടുന്ന ആളുകളെ മറ്റു പാർട്ടികളുടെ തലപ്പത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും കോൺഗ്രസിനേക്കാൾ വലിയ ന്യൂനപക്ഷ പ്രേമം തങ്ങൾക്കുണ്ട് എന്ന് വരുത്താനാണ് കോടിയേരിയുടെ ശ്രമമെങ്കിൽ, സിപിഎമ്മിന്‍റെ നേതൃത്വത്തിൽ താമസിയാതെ പലരും മാമ്മോദീസ മുങ്ങാൻ സാധ്യതയുണ്ട്. അവരെ എടുക്കണമൊ എന്ന്, ബന്ധപ്പെട്ടവർ തീരുമാനിക്കും എന്നു മാത്രം.’ പിസി തോമസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button