Latest NewsNewsFootballSports

ഈഡന്‍ ഹസാര്‍ഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു

മാഡ്രിഡ്: ബല്‍ജിയം സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിനെ സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് വിൽക്കാനൊരുങ്ങുന്നു. പരിക്കും, മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതുമാണ് താരത്തെ വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാകുന്നത്. സ്പാനിഷ് ലീഗില്‍ നിന്നും താരത്തെ റാഞ്ചാനായി പഴയ പ്രീമിയര്‍ലീഗ് ടീമുകളില്‍ പലരും രംഗത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 ല്‍ റെക്കോഡ് തുക നല്‍കിയാണ് മാഡ്രിഡ് ഹസാര്‍ഡിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. അതേസമയം താരത്തിനായി പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ന്യൂകാസില്‍, എവര്‍ട്ടന്‍ എന്നിവര്‍ക്ക് പുറമെ താരത്തിന്റെ മുന്‍ ക്ലബ്ബായ ചെല്‍സിയും സൂപ്പര്‍താരത്തിനായി രംഗത്തെത്തിയിട്ടുണ്ട്.

Read Also:- സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..!

28 മില്യണ്‍ യൂറോ ലഭിച്ചാലും റയല്‍ ഹസാര്‍ഡിനെ വില്‍ക്കാന്‍ തയ്യാറായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ സൂപ്പര്‍താരമായിരുന്ന ഈഡന്‍ ഹസാര്‍ഡിന് റയല്‍മാഡ്രിഡില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിരുന്നില്ല. ഇതുവരെ ക്ലബ്ബിനായി 5 ഗോളുകള്‍ മാത്രമാണ് ഹസാര്‍ഡ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button