ThiruvananthapuramLatest NewsKeralaNattuvarthaNews

റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം

മലപ്പുറം : റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദനം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ധനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട് .പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിന് സമീപത്തെ റോഡില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റത്.

റാഗിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് ചോദ്യം ചെയ്തത്. സംസ്ഥാന പാതയോരത്താണ് സംഘര്‍ഷം ഉണ്ടായത്. കോളേജിന് പുറത്തു വച്ചാണ് സംഭവം നടന്നതെന്നും എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button