KeralaLatest NewsNewsIndia

‘ട്രാൻസ്‌ജെഡറിൽ ഒരു രാഷ്ട്രീയമുണ്ട്, ഇസ്‌ലാം ഇതിനെ കാണുന്നത് വൈകല്യമായിട്ട്’: എം എം അക്ബറിന്റെ പ്രസംഗം, വിമർശനം

'എന്റെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ പുരുഷ ഹോർമോൺ ആണ്. പക്ഷെ, എനിക്ക് ഇങ്ങനെ തോന്നുവാണ് ഞാൻ പെണ്ണാണെന്ന്. ആ തോന്നൽ ഒരു രോഗമാണ്': എം എം അക്ബർ

ട്രാൻസ്‌ജെൻഡർ വിഭാഗത്തെ കുറിച്ച് എം എം അക്ബർ നടത്തിയ ചർച്ചയ്‌ക്കെതിരെ ട്രാൻസ്‌ജെഡർ ആക്ടിവിസ്റ്റുകൾ രംഗത്ത്. ചെറുപ്പത്തിൽ തന്റെ ലിംഗത്തിനെതിരായ ലൈംഗിക ഭാവങ്ങൾ ഉണ്ടാകുന്ന ജെൻഡർ ഡിസ്‌ക്‌ളോറിയ കൃത്യമായ രീതിയിൽ, വേണ്ട രൂപത്തിൽ കൈകാര്യം ചെയ്ത് ചികിത്സിക്കാത്തത് കൊണ്ടാണ് സത്യത്തിൽ ട്രാൻസ്‌ജെൻഡർ എന്നൊരവസ്ഥ ഉണ്ടാകുന്നത് എന്നായിരുന്നു എം എം അക്ബർ വ്യക്തമാക്കിയത്. ഇതിനെതിരെ, അവന്തിക വിഷ്ണു അടക്കമുള്ള ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ രംഗത്തെത്തി.

ട്രാൻസ്‌ജെഡർ സമൂഹത്തെകുറിച്ച് തെറ്റായ ധാരണ സമൂഹത്തിൽ ഉളവാക്കുന്ന രീതിയിൽ സംസാരിക്കുന്ന ഈ മൊല്ലാക്ക ട്രാൻസ്‌ജെഡർ സമൂഹത്തോട് മാപ്പു പറയണമെന്ന് അവന്തിക തന്റെ ഫെസ്ബുക്ക്കിൽ കുറിച്ചു. എം എം എൿബറിന്റെ വീഡിയോയ്ക്ക് താഴെ നിരവധി വിമർശന കമന്റുകളാണ് വരുന്നത്. മാനസികമായ തലത്തിലുള്ള ചികിത്സകൾ ലഭിക്കാത്ത കൊണ്ടാണ് ട്രാൻസ്‌ജെഡർ വിഭാഗം ഉണ്ടാകുന്നതെന്നായിരുന്നു എം എം അക്ബറിന്റെ പരാമർശം.

Also Read:നടുറോഡിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് പേർക്ക് പരിക്ക്

‘ട്രാൻസ്‌ജെഡറിന്റെ ബയോളജിക്കൽ ബേസിസ് എന്താണ്? ഒന്നുമില്ല. ഞാൻ പെണ്ണാണ് എന്ന് എനിക്ക് തോന്നുന്നു എന്നല്ലാതെ, വേറൊന്നുമില്ല. എന്റെ ലിംഗം പുരുഷന്റേതാണ്, എന്റെ ലിംഗം ഉദ്ദരിക്കും, എന്റെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ പുരുഷ ഹോർമോൺ ആണ്. പക്ഷെ, എനിക്ക് ഇങ്ങനെ തോന്നുവാണ് ഞാൻ പെണ്ണാണെന്ന്. ആ തോന്നൽ ഒരു രോഗമാണ്. എല്ലാ രോഗങ്ങൾക്കും എല്ലായ്പ്പോഴും മരുന്ന് കണ്ടെത്തിയിട്ടില്ല. ഈ സങ്കീർണമായ പ്രശ്നത്തിന് വേണ്ട രൂപത്തിലുള്ള പരിഹാരം കണ്ടെത്തിയിട്ടില്ല. ഇസ്‌ലാം ഇതിനെ കാണുന്നത് വൈകല്യമായിട്ടാണ്. ഇസ്‌ലാം അംഗീകരിക്കുന്നത് പ്രകടമായ, പ്രകൃതിപരമായ സ്വത്വങ്ങളെ ആണ്’, എം എം അക്ബർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button