KollamKeralaNattuvarthaLatest NewsNews

വിവാഹിതയും സഹപാഠിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതി പിടിയിൽ

അഞ്ചൽ: അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പിന്തുടർന്ന് പോലീസ് പിടികൂടി. തലച്ചിറ അനീഷ് മൻസിലിൽ അനൂബ് ഖാനെ(25)യാണ് കഴിഞ്ഞ ദിവസം ഏരൂർ പോലീസ് പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിവാഹിതയും സഹപാഠിയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി അനൂബ് ഖാൻ പീഡിപ്പിച്ചതായുള്ള പരാതിയിൽ ഏരൂർ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. തലച്ചിറയിലുള്ള വീട്ടിലെത്തിയ പോലീസിനെക്കണ്ട് അനൂബ് ഖാൻ വീട്ടിൽ നിന്നും ഇറങ്ങി ഓടി. എന്നാൽ, പിന്നാലെയെത്തിയ പോലീസ് അനൂബ് ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button