Latest NewsKeralaNews

കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് ടി.കെ ഹംസ പറഞ്ഞിട്ടില്ല,ആര്‍എസ്എസ് ആണ് പറഞ്ഞത്: ലൈവ് ചര്‍ച്ചയില്‍ മലക്കംമറിഞ്ഞ് ജയരാജന്‍

തിരുവനന്തപുരം: കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് ടി.കെ ഹംസ പറഞ്ഞിട്ടില്ലെന്ന് ചാനലിലെ ലൈവ് ചര്‍ച്ചയില്‍ പി.ജയരാജന്‍. ആര്‍എസ്എസ് ആണ് അത് പറഞ്ഞതെന്നാണ് ജയരാജന്റെ വാദം. മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.ജയരാജന്റെ മലക്കംമറിച്ചില്‍. ബിജെപി വക്താവ് ടിപി സിന്ധുമോളാണ് ടി.കെ ഹംസയുടെ പ്രസ്താവനയെ കുറിച്ച് പി.ജയരാജനോട് ചോദിച്ചത്. എന്നാല്‍ ടി.കെ.ഹംസ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അങ്ങനെ പറഞ്ഞത് ആര്‍എസ്എസ് ആണെന്നുമായിരുന്നു ലൈവ് ചാനല്‍ ചര്‍ച്ചയില്‍ പി.ജയരാജന്റെ പോള്ളയായ വാദം.

Read Also : കോളേജിൽ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്മയുടെ ഭാഗം, പിന്നിൽ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകർ: വ്യക്തമാക്കി മന്ത്രി

കോവിഡ് എന്ന പിശാചിനെ അയച്ചത് അല്ലാഹുവെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടി.കെ ഹംസ കളിഞ്ഞ ദിവസമാണ് പറഞ്ഞത്. ഇതിന്റെ വീഡിയോ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. എന്നിട്ടാണ് ലൈവ് ചാനല്‍ ചര്‍ച്ചയില്‍ ജയരാജന്‍ നുണ പറഞ്ഞത്. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡ്19 എന്ന പിശാചിനെ അയച്ചത്, നമ്മളെ നേരെയാക്കാതെ അവന്‍ പോകില്ല’ വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലാണ് ഹംസ ഇക്കാര്യം പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button