ThiruvananthapuramKeralaNattuvarthaLatest NewsNews

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം : തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കോ​വി​ഡ് ക്ല​സ്റ്റ​റാ​യി

ഒ​രാ​ഴ്ച​യ്ക്കി​ടെ 393 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആണ് ഇവിടെ കോ​വി​ഡ് ബാ​ധി​ച്ചത്

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് മൂ​ന്നാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കോ​വി​ഡ് ക്ല​സ്റ്റ​റാ​യി. ഒ​രാ​ഴ്ച​യ്ക്കി​ടെ 393 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആണ് ഇവിടെ കോ​വി​ഡ് ബാ​ധി​ച്ചത്. 35 ശ​ത​മാ​ന​മാ​ണ് രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. ര​ണ്ട് വ​കു​പ്പ് ത​ല​വ​ന്‍​മാ​ർ അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും പ​രീ​ക്ഷ പുരോ​ഗമിക്കുകയാണ്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ 12 കോ​ള​ജു​ക​ളി​ല്‍ ക്ല​സ്റ്റ​ര്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത്ര​യു​മ​ധി​കം കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ള​ജ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. അ​ധ്യാ​പ​ക​ര്‍​ക്കും മ​റ്റ് ജി​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

Read Also : രാജ്യത്തെ ഡിജിറ്റൽ പെയ്മെന്റുകളിൽ വൻ വളർച്ച : 40 ശതമാനം വാർഷിക വളർച്ച കൈവരിച്ചെന്ന് റിസർവ്വ് ബാങ്ക്

പ​രീ​ക്ഷ ര​ണ്ടാ​ഴ്ച​ത്തേ​ക്കെ​ങ്കി​ലും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യും സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ല്‍​കി. പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ്. വ​ലി​യ തോ​തി​ലു​ള്ള വ്യാ​പ​ന​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കു​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളുടെയും അ​ധ്യാ​പ​ക​രുടെയും പ്ര​തീ​ക്ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button