Latest NewsUAENewsInternationalGulf

തൊഴിലാളികളുടെ സുരക്ഷിത താമസം: മിന്നൽ പരിശോധന നടത്തി യുഎഇ

അബുദാബി: തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കാൻ വേണ്ടി പുതിയ സംവിധാനവുമായി യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലാളിയും തൊഴിലുടമയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നു. തൊഴിലാളി താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. തൊഴിലാളികൾക്ക് പുതിയ താമസ കേന്ദ്രങ്ങൾ കണ്ടെത്താൻ മന്ത്രാലയം സഹായിക്കുകയും ചെയ്യും.

Read Also: സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവാവിനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി നഗ്ന വീഡിയോ പകര്‍ത്തി: 21കാരിയും പങ്കാളിയും പിടിയില്‍

മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്താനാണ് അധികൃതരുടെ തീരുമാനം. താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റർ സ്ഥലം വേണമെന്നാണ് നിബന്ധന. സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകണമെന്നും ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതാകണമെന്നും നിർദ്ദേശമുണ്ട്. അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം. അഗ്‌നിശമന, പ്രതിരോധ സംവിധാനങ്ങളുണ്ടാകണം. കുടിവെള്ളത്തിന് ഫിൽറ്റർ ചെയ്ത കൂളർ വേണം. പാചകവാതക സിലിണ്ടറുകൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം. മെഡിക്കൽ സർവീസ്, പ്രാർഥനാ മുറികളും ഉണ്ടാകണം. 8 പേർക്ക് ഒരു ശുചിമുറി എന്ന നിലയിൽ സൗകര്യമൊരുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: സിപിഎം ഗുണ്ടകളുടെ അക്രമത്തിന് കൂട്ടുനിൽക്കുന്ന പോലീസ് നടപടി കാടത്തം: കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button