Latest NewsUAENewsInternationalGulf

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി. ആറാം തവണയാണ് അബുദാബി ഏറ്റവും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് അബുദാബി ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത്.

Read Also: പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ

സൂചികയിൽ ഷാർജ നാലാം സ്ഥാനം കരസ്ഥമാക്കി. എട്ടാം സ്ഥാനമാണ് ദുബായ് കരസ്ഥമാക്കിയത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.4 പോയിന്റാണ് അബുദാബി നേടിയത്. കുറ്റകൃത്യങ്ങൾ, കവർച്ചാ ഭയം, ലഹരിമരുന്ന് ഉപയോഗം എന്നിവയിൽ ഏറ്റവും കുറഞ്ഞ സൂചികയാണ് അബുദാബിയെ ഈ നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്.

സുരക്ഷിത താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Read Also: കെ റെയില്‍ പാളുന്നു,കേരളത്തില്‍ വിചാരിച്ച സ്പീഡ് കിട്ടില്ല : പിണറായി സര്‍ക്കാരിന് തിരിച്ചടിയായി റെയില്‍വേ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button