Latest NewsNewsIndia

അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല അണയ്ക്കില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത : വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല അണയ്ക്കുകയാണെന്ന തരത്തില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല അണയ്ക്കുകയല്ല, മറിച്ച് ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിനായി പൊരുതി മരിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായാണ് ഇന്ന് ദേശീയ യുദ്ധസ്മാരത്തില്‍ ജ്വാല തെളിയിക്കുന്നത്. ഇത് അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല അണച്ചു കൊണ്ടല്ല, മറിച്ച് ഇരുജ്വാലകളേയും യോജിപ്പിക്കുകയാണ് ചെയ്യുന്നത്.

Read Also : സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും തെളിയിച്ച് വീണ്ടും ഒരു റിപ്പബ്ലിക് ദിനം കൂടി

അമര്‍ ജവാന്‍ ജ്യോതിയിലെ അഗ്നിജ്വാലയില്‍ നിന്നും ഒരു ഭാഗമാണ് യുദ്ധസ്മാരകത്തിലേക്ക് കൊണ്ടുപോകുന്നത്. ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ഇത് ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്രം അറിയിച്ചു.

ഇന്ത്യന്‍ സായുധ സേനയിലെ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചത്. 1971-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് ദേശീയ യുദ്ധസ്മാരകത്തില്‍ അഗ്‌നി ജ്വലിപ്പിച്ചത്. 2019 ഫെബ്രുവരി 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ജ്വാല ജ്വലിപ്പിക്കുന്നത്. അണയാതെ ജ്വലിക്കുന്ന ജ്വാലയാണ് ഇതും. ദേശീയ യുദ്ധ സ്മാരകത്തിന്റെ പ്രധാന സ്തംഭമായ സ്മാരക സ്തംഭത്തിലെ അമര്‍ ചക്രത്തിനുള്ളിലാണ് ഈ ജ്വാല ഉള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button