Latest NewsUAENewsInternationalGulf

യുഎഇയിൽ കൊടുംതണുപ്പ്: താപനില ഇനിയും കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ കൊടുംതണുപ്പ്. ഇന്നും നാളെയുമായി താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

Read Also: ‘പൾസർ സുനിയുടെ അപ്പച്ചിയുടെ മകനാവാനുള്ള എല്ലാ യോഗ്യതയുമുണ്ട് അവന്, കേഴുന്ന ഡബ്ല്യൂചീചീയോട് ഒരു ചോദ്യം’: സംഗീത ലക്ഷ്മണ

യുഎഇയിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. അതേസമയം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. റാസൽഖൈമയിലെയും ഫുജൈറയിലെയും ചില മേഖലകളിൽ നേരിയ തോതിൽ മഴയും അനുഭവപ്പെട്ടു.

Read Also: ക്ലാസ്മേറ്റ്സിലെ സതീശൻ കഞ്ഞിക്കുഴി തന്നെ, സ്റ്റേഷനിൽ ഇരിക്കുമ്പോളും റിജിൽ ഏറെ സന്തോഷവാനാണ്: പരിഹാസവുമായി പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button