KeralaLatest NewsNews

ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്: കോട്ടയം മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റി

കോട്ടയം : ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ അടക്കം മാറ്റി. അടിയന്തര പ്രാധാന്യമർഹിക്കുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുക.

കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍, ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാന്‍ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

Read Also  :  മമ്മൂട്ടി ഏത് സമ്മേളനത്തിൽ ആണ് പങ്കെടുത്തത്? സ്വന്തം പ്രവർത്തകരുടെ ആരോഗ്യം ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്ന് കോടിയേരി

രോഗികളുമായി വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം.ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താതെ, അതാത് മേഖലകളിലെ ആശുപത്രികളില്‍ പോകേണ്ടതാണെന്നും മറ്റ് ആശുപത്രികളില്‍ നിന്നും വളരെ അടിയന്തിര സ്വഭാവമുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളജിലേയ്ക്ക് പറഞ്ഞുവിട്ടാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button