KeralaLatest NewsNews

നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു: ഹരീഷ് വാസുദേവൻ

നിയമപരമായി വിലയില്ലാത്ത രവീന്ദ്രൻപട്ടയം കൊണ്ട് കിട്ടിയവർക്ക് പോലും ബുദ്ധിമുട്ടാണ്, ലോണിന് പോയാലും വിൽക്കാൻ പോയാലും നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു.

കൊച്ചി: രവീന്ദ്രൻപട്ടയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തുവെന്നും അതാണ് രവീന്ദ്രൻ പട്ടയങ്ങൾ.
രവീന്ദ്രൻ കൊടുത്ത പട്ടങ്ങൾക്ക് സർക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രവീന്ദ്രൻപട്ടയങ്ങൾ റദ്ദാക്കണം.

സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു. അതാണ് രവീന്ദ്രൻ പട്ടയങ്ങൾ. രവീന്ദ്രൻ കൊടുത്ത പട്ടങ്ങൾക്ക് സർക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണ്. അവ റദ്ദാക്കണം എന്നത് കാലാകാലങ്ങളിൽ LDF-UDF സർക്കാരുകളുടെ നിലപാടാണ്. എന്നാൽ അതിന്റെ പേരിൽ അർഹരായ ആർക്കും പട്ടയം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയുമരുത്. ഇതാണ് പൊതുനിലപാട്. എന്നാൽ അത് സംബന്ധിച്ച നടപടികൾ നീണ്ടുപോയി.

നിയമപരമായി വിലയില്ലാത്ത രവീന്ദ്രൻപട്ടയം കൊണ്ട് കിട്ടിയവർക്ക് പോലും ബുദ്ധിമുട്ടാണ്, ലോണിന് പോയാലും വിൽക്കാൻ പോയാലും നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു.. സമയബന്ധിതമായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും, അർഹരായ മുഴുവൻ പേർക്കും പുതിയ പട്ടയങ്ങൾ നൽകാനും 2019 ൽ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്. LDF ൽ ആലോചിച്ചും സർവ്വകക്ഷി യോഗത്തിൽ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്.

സാധാരണ ഇത്തരം ഉത്തരവുകൾ ഇറങ്ങുമ്പോൾ, അർഹരായവർക്ക് പട്ടയം കൊടുക്കാനുള്ള നടപടി വിട്ടുപോകുകയും അത് വിവാദമാവുകയും ഉത്തരവ് തന്നെ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. ഇത്തവണ ഉത്തരവിൽ അത്തരം അവ്യക്തത ഇല്ല. ഉത്തരവ് ഇറക്കിയ റവന്യു മന്ത്രി ശ്രീ.രാജനും ജയതിലക് IAS നയിക്കുന്ന റവന്യു ടീമിനും അഭിനന്ദനങ്ങൾ.

CPIM ന്റെ പാർട്ടി ഓഫീസ് പൊളിക്കാൻ സമ്മതിക്കുമോ എന്നൊക്കെ ചോദിച്ചു ശ്രീ.MM മണിയെ കുത്തി ഇളക്കിയാൽ മണിയാശാൻ സ്റ്റൈലിൽ പലതും കേൾക്കാം. കേരളത്തിലെ നിയമം എല്ലാ പാർട്ടികൾക്കും ബാധകമാണെന്നും, പൊതു ആവശ്യമാണെന്ന് കണ്ടാൽ ഇളവുകൾ അനുവദിക്കാൻ ചട്ടം 24 ൽ സർക്കാരിന് അവകാശമുണ്ടെന്നും അറിയാത്ത ആളുകളല്ല ഈ ഉത്തരവ് ഇറക്കിയത്. MM മണിയുടെ ഡയലോഗും കൊണ്ടുള്ള വിവാദത്തിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള ഉത്തരവ് അട്ടിമറിക്കാമെന്നു വ്യാമോഹിക്കുന്നവർ ഭാവിയിൽ നിരാശപ്പെടും. കള്ളാപ്പട്ടയങ്ങൾ റദ്ദാക്കട്ടെ, നെല്ലും പതിരും വേർതിരിയട്ടെ..

അഡ്വ.ഹരീഷ് വാസുദേവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button