KeralaLatest NewsNewsIndia

‘എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും’: 10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്, ആശങ്കയിൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത പോകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ന്യായീകരിക്കുന്നത്. കൊവിഡ് മൂലം കൃത്യമായി ക്ലാസ് നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്ക ഉണ്ടാക്കുന്നത്. വിഷയത്തിൽ വ്യാപകമായ എതിർപ്പ് നിലനിൽക്കുമ്പോഴും നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നു.

Also Read:സിപിഎം പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സർക്കാർ കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുന്നു: വി ഡി സതീശൻ

അതേസമയം, ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നു. ‘പലയിടത്തും മോഡൽ പരീക്ഷ നടക്കുമ്പോഴാണ്, ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ പറയുന്നത്. ഫോക്കസ് ഏരിയയിൽ നിന്നല്ലാതെ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് നേരത്തേ പറയേണ്ടിയിരുന്നു. ഫോക്കസ് ഏരിയ മാറ്റം വിദ്യാർത്ഥികളിൽ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുകയാണ്. സർക്കാർ ഇതിന് അടിയന്തരപരിഹാരം കാണണം’, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇത്തവണ ഇത് 70 ശതമാനം മാത്രമായിരിക്കേ എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ്. ഇത് മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴാണ് ചോദ്യഘടനയെ വിദ്യാഭ്യസവകുപ്പ് ന്യായീകരിക്കുന്നത്. കഴിഞ്ഞ തവണ തന്നെ വാരിക്കോരി മാർക്കിട്ടു എന്നാണ് ആക്ഷേപം ഉയർന്നത്. ഇത്തവണ അത് ഉണ്ടാകില്ല എന്ന് സാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button