Latest NewsNewsSaudi ArabiaInternationalGulf

സാമൂഹ്യ മാദ്ധ്യമങ്ങളിൽ അപവാദ പ്രചാരണം: ഇന്ത്യക്കാരനെ നാടുകടത്തി സൗദി അറേബ്യ

ജിദ്ദ: വനിതാ സ്‌പോൺസർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ പ്രവാസിയെ നാടുകടത്തി സൗദി അറേബ്യ. വനിതാ സ്‌പോൺസർ ലൈംഗിക പീഡനത്തിനിരയാക്കി എന്നരോപിച്ച് അപവാദ പ്രചാരണം നടത്തിയ ഇന്ത്യക്കാരനെയാണ് തടവുശിക്ഷയ്ക്ക് ശേഷം സൗദിയിൽ നിന്നും നാടുകടത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശി സുരേന്ദ്ര കുമാറിനെയാണു നാലു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടു കടത്തിയതെന്ന് അധികൃതർ അറിയിച്ചു. ജുബൈലിൽ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.

Read Also: ‘ഇരന്നുവാങ്ങിയ തോല്‍വി, തൃത്താലയിലെ തോറ്റ സൂര്യതേജസ്സേ…നമോവാകം’: ബല്‍റാമിനെ ‘കൊട്ടി’ ബിനീഷ് കോടിയേരി

വനിതാ സ്‌പോൺസർ തന്നെ സ്‌പോൺസർ പീഡനത്തിരയാക്കുന്നതായും ഇവരുടെ അടുത്ത് നിൽക്കാൻ സാധിക്കില്ലെന്നും രക്ഷപ്പെടുത്തണമെന്നും പറഞ്ഞാണ് ഇയാൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്. സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ സുരേന്ദ്രകുമാറിന്റേത് വ്യാജപ്രചാരണമായിരുന്നുവെന്ന് മനസിലായത്. നാട്ടിൽ പോകാൻ സമ്മതിക്കാത്തതിലുള്ള ദേഷ്യം തീർത്തതാണെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് ചികിത്സ ആവശ്യമാണെന്നുള്ള ബന്ധുക്കളുടെ അഭ്യർഥന മാനിച്ചാണ് കേസ് പിൻവലിച്ചതും പ്രതിയെ നാട്ടിലേക്ക് നാടു കടത്തിയതും.

Read Also: കൊവിഡ് മുക്തരായാൽ മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രം കരുതൽ ഡോസ്: നിബന്ധന വ്യക്തമാക്കി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button