Latest NewsUAENewsInternationalGulf

കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി: അറിയിപ്പുമായി അബുദാബി

അബുദാബി: കോവിഡ് ബാധിതരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരുടെ നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി അബുദാബി. നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കിയെങ്കിലും ഇത്തരക്കാർ 48 മണിക്കൂർ ഇടവിട്ട് പിസിആർ പരിശോധന നടത്തി രോഗബാധതരല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരോഗ്യപ്രവർത്തകൻ ജോലി നിർത്തി ഉടൻ ക്വാറന്റീനിൽ പോകണമെന്നാണ് നിർദ്ദേശം.

Read Also: യാത്രാ നിരോധനം ഫലപ്രദമല്ല, രാജ്യത്ത് പ്രവേശിക്കാൻ യാത്രക്കാരോട് വാക്സിനേഷൻ തെളിവ് ചോദിക്കരുതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകന് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡ്യൂട്ടിയുടെ ഭാഗമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും ക്വാറന്റീനിൽ നിന്ന് ഒഴിവാകാം. എന്നാൽ കോവിഡ് ചികിത്സയിലുള്ളവർ നിർബന്ധമായും ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. അതേസമയം യുഎഇ ലൈസൻസുള്ള എല്ലാ ആരോഗ്യ വിദഗ്ധർക്കും 2022 ഡിസംബർ വരെ അബുദാബിയിലെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് തീരുമാനം.

Read Also: ‘ഇരന്നുവാങ്ങിയ തോല്‍വി, തൃത്താലയിലെ തോറ്റ സൂര്യതേജസ്സേ…നമോവാകം’: ബല്‍റാമിനെ ‘കൊട്ടി’ ബിനീഷ് കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button