Latest NewsNewsLife StyleFood & CookeryHealth & Fitness

ശരീരഭാരം കുറയ്ക്കാൻ കരിമ്പിൻ ജ്യൂസ്

പോഷകസമ്പുഷ്ടമായ ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്

ശരീരഭാരം കൂടുതലാണോ? ഒരു വഴിയുണ്ട്. കരിമ്പിൻ ജ്യൂസ്!!! ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കരിമ്പിൻ ജ്യൂസ് ശീലമാക്കിയാലോ? പോഷകസമ്പുഷ്ടമായ ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ്. ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും മാത്രമല്ല, കൂടുതൽ ഉന്മേഷവും ഊർജ്ജസ്വലതയും നൽകാൻ കരിമ്പിൻ ജ്യൂസ് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും.

ചില രോഗങ്ങളെ പ്രതിരോധിക്കാനും കരിമ്പിൻ ജ്യൂസിന് കഴിയും. പോഷകഗുണങ്ങൾ ധാരാളം ഉള്ളതിനാൽ മഞ്ഞപ്പിത്തം, ക്യാൻസർ തുടങ്ങൊയ രോഗങ്ങൾ തടയാൻ ഈ പാനീയത്തിനു സാധിക്കും. കരളിന്റെ ആരോഗ്യകരമായ പ്രവർത്തനം സാധ്യമാക്കുന്നതോടൊപ്പം മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിൻ ജ്യൂസ് മതി.

Read Also : അമേരിക്കന്‍ അതിര്‍ത്തിയില്‍ തണുത്ത് മരിച്ച് ഗുജറാത്തി കുടുംബം: പിന്നില്‍ വലിയ മനുഷ്യക്കടത്ത് സംഘമാണെന്ന് സൂചന

കരിമ്പിൻ ജ്യൂസിന്റെ ആൽക്കലൈൻ സ്വഭാവം ചിലതരം ക്യാൻസറുകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, അയൺ തുടങ്ങിയ പല ധാതുക്കളുടേയും കലവറയാണ് കരിമ്പിൻ ജ്യൂസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button