Latest NewsNewsLife StyleFood & CookeryHealth & Fitness

കുട്ടികളുടെ ആരോഗ്യത്തിന് ഇനി ദിവസവും അൽപം ചെറുപയർ നൽകാം

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചെറുപ്രായത്തിൽ എന്ത് കഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. കുട്ടികൾക്ക് എപ്പോഴും പോഷക​ ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.

പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ ധാരാളം നൽകുക. പയർവർ​ഗങ്ങൾ​​ കുട്ടികൾക്ക് നിർബന്ധമായും നൽകണം. പയർവർ​ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്. ചെറുപയർ വേവിച്ചോ അല്ലാതെയോ എങ്ങനെ വേണമെങ്കിലും കുട്ടികൾക്ക് നൽകാം. എന്നാൽ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം.

Read Also :  ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ ബാധിക്കുന്നത് ഈ അസുഖങ്ങൾ

പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീരവളര്‍ച്ചയ്ക്കുമെല്ലാം വളരെ നല്ലതാണ് ചെറുപയർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button