Latest NewsFootballNewsSports

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് യുണൈറ്റഡ് ആദ്യ നാലിൽ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ 93ാം മിനിറ്റിൽ യുവതാരം മാർകസ് റഷ്‌ഫോർഡാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ജയത്തോടെ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍‌ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്തി. മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോഡിലായിരുന്നു മത്സരം.

ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലും ഗോൾ കണ്ടെത്താനുള്ള നിരവധി അവസരങ്ങൾ പിറന്നു. എന്നാല്‍ കളിയുടെ അവസാന നിമിഷത്തിലാണ് ഓള്‍ ട്രാഫോഡിനെ ആവേശത്തിലാക്കി യുണൈറ്റഡിന്റെ വിജയ ഗോള്‍ പിറന്നത്.

Read Also:- ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!

മറ്റൊരു മത്സരത്തിൽ നോർവിച്ച് സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വാട്ട്ഫോർഡിനെ പരാജയപ്പെടുത്തി. ജോഷ് സർജിന്റിന്റെ ഇരട്ടഗോൾ നേട്ടമാണ് നോർവിച്ചിനെ വിജയത്തിലേക്ക് എത്തിച്ചത്. എമി ബുവൻഡിയ നേടിയ ഒറ്റ ഗോളിന് ആസ്റ്റൻവില്ല എവർട്ടണെ തോൽപ്പിച്ചു. ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിൽ വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button