Latest NewsNewsInternationalGulfQatar

ഖത്തറിൽ ശൈത്യം കനക്കും: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ: ഖത്തറിൽ ശൈത്യം കനക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ടു ദിവസം കനത്ത ശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബർദ് അൽ അസറിഖ് എന്നാണ് ഈ ദിനങ്ങൾ അറിയപ്പെടുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് തണുപ്പ് അനുഭവപ്പെടുന്നുണ്ട്.

Read Also: റിപ്പബ്ലിക് ദിന ഫ്‌ളോട്ട്, കേരളത്തെ മാറ്റി നിര്‍ത്തിയത് ശ്രീനാരായണ ഗുരുവിനെ ഫ്ളോട്ടില്‍ അവതരിപ്പിച്ചതിനാല്‍

മിക്ക പ്രദേശങ്ങളിലും പുലർച്ചെ 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് 9 നും 14 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് രാവിലത്തെ താപനില.

സൗദ നതീലിലാണ് ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത്. തുരായന, അൽ കരാന, മിസൈദ്, ഷഹാനിയ എന്നിവിടങ്ങളിലും പത്തിൽ താഴെയായിരുന്നു കുറഞ്ഞ താപനില.

Read Also: വിനോദ് എന്ന പേരാണ് അയാളെ സംഘിയാക്കിയത്, ഇസ്ലാം വിരുദ്ധനാക്കിയത്, ഇപ്പോൾ വേട്ടയാടപ്പെടുന്നത് ഭൂരിപക്ഷമാണ്: അഞ്ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button