Latest NewsNewsSaudi ArabiaGulf

സൗദിക്ക് നേരെയും ഹൂതി ആക്രമണം: ഡ്രോണുകൾ തകർത്തെന്ന് സഖ്യസേന, രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു

വ്യവസായ മേഖലയായ അഹമ്മദ് അൽ മസരിഹ ലക്ഷ്യമിട്ടായിരുന്നു ആക്രമണം

അബുദാബി: യുഎഇക്ക് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെയും ഹൂതി ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അൽ മസരിഹ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൂതികൾ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചു. ഇവ തകർത്തതായി സഖ്യസേന സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് പ്രവാസികൾക്ക് പരിക്കേറ്റതായി സഖ്യസേന അറിയിച്ചു.

Also read: ‘ഞാന്‍ തെരുവിലേക്കിറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കൊന്നും ഒളിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ പറ്റില്ല’: ഇമ്രാന്‍ ഖാന്‍

ഇന്ന് പുലർച്ചെ 4.30 ഓടെ യുഎഇക്ക് നേരെയാണ് ആദ്യ ആക്രമണ ശ്രമം നടന്നത്. യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. എന്നാൽ ഇവ തകർന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് തകർന്നുവീണത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽനിന്ന് കണ്ടെത്തി. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ആഴ്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും, അബുദാബി വിമാനത്താവളത്തിന്റെ പുതിയ നിർമ്മാണ മേഖലയിലും ഹൂതികൾ നടത്തിയ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. യുഎഇയിലെ സ്ഫോടനം തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button