Latest NewsIndia

‘ദേശീയത പരമപ്രധാനമായതിനാൽ ബിജെപിയിൽ ചേർന്നു’ : നരേന്ദ്ര മോദി, യോഗി എന്നിവർക്കൊപ്പം പ്രവർത്തിക്കണമെന്ന് അപർണ യാദവ്

ലക്നൗ: ദേശീയത തനിക്ക് പരമപ്രധാനമായതിനാലാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് പുതുതായി അംഗത്വമെടുത്ത അപർണ യാദവ്. സമാജ്വാദി പാർട്ടി സ്ഥാപകനും നേതാവുമായ മുലായംസിങ് യാദവിന്റെ മരുമകളാണ് അപർണ യാദവ്.

‘സ്ത്രീകൾക്ക് വളരെയധികം ബഹുമാനം ലഭിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. ദേശീയത ഉയർത്തിപ്പിടിക്കുന്നതിനാലാണ്, അത് പരമപ്രധാനമായി കരുതുന്ന ഞാൻ ഈ പാർട്ടിയിൽ ചേർന്നത്’ അപർണ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവരുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും താൻ വളരെയധികം ആകൃഷ്ടയാണ്. അവരോടൊത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അപർണ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് അപർണ്ണ ബിജെപിയിൽ അംഗത്വമെടുത്തത്. ചില ബിജെപി നേതാക്കൾ സമാജ്വാദി പാർട്ടിയിൽ ചേർന്നപ്പോൾ, പാർട്ടി സ്ഥാപക കുടുംബത്തിൽ നിന്നുതന്നെയുള്ള അംഗം ഇങ്ങോട്ട് ബിജെപിയിലേക്ക് ചേർന്നത് ഉത്തർ പ്രദേശിനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. 403 അംഗങ്ങളുള്ള യുപി നിയമസഭയിൽ, അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് അപർണയുടെ നിർണായകമായ ചുവടുമാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button