KeralaNews

പൂർണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ്ണം ഉരുക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വർണ്ണ ആഭരണങ്ങൾ ഉരുക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി . ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും സംബന്ധിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോർട്ട് ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനോട് സുപ്രീം കോടതി നിർദേശിച്ചു. ക്ഷേത്രത്തിലെ ആഭരണങ്ങൾ ഉൾപ്പടെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദേശിച്ചു.

പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാൻ സുപ്രീം കോടതി നേരത്തെ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് മുദ്രവച്ച കവറിൽ രജിസ്ട്രാർ ജനറൽ കോടതിക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button