ThrissurLatest NewsKeralaNattuvarthaNews

യാത്രികനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ മോഷ്ടിച്ചു : സഹോദരങ്ങള്‍ അറസ്റ്റിൽ

വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പില്‍ ജിബിന്‍രാജ്(24), ബിബിന്‍ രാജ്(22) എന്നിവരാണ് പൊലീസ് പിടിയിലായത്

തൃശൂര്‍: യാത്രികനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി സ്‌കൂട്ടര്‍ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പില്‍ ജിബിന്‍രാജ്(24), ബിബിന്‍ രാജ്(22) എന്നിവരാണ് പൊലീസ് പിടിയിലായത്.

വെള്ളാനി സ്വദേശിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തിയും കണ്ണില്‍ മണ്ണു വാരിയെറിഞ്ഞും ആണ് പ്രതികൾ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.

Read Also : സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല

പ്രതികള്‍ മോഷ്ടിച്ച്‌ വാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികള്‍ക്കെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നാലു കേസും നെടുപുഴ, കാട്ടുര്‍, ആളുര്‍ സ്റ്റേഷനുകളില്‍ ഓരോ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button