Latest NewsNewsIndia

ലോകത്തിൽ മറ്റ് മതങ്ങളെ അംഗീകരിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ: പ്രശംസിച്ച് ഇസ്രായേൽ സ്ഥാനപതി

ന്യൂഡൽഹി: ലോകത്തിൽ തന്നെ മതാധിപത്യമോ മത വിദ്വേഷമോ ഇല്ലാത്ത ഏക രാജ്യമാണ് ഇന്ത്യയെന്ന് ഇസ്രായേൽ സ്ഥാനപതി നോർ ഗിലോൺ. ഇന്ത്യയിൽ മറ്റ് മതങ്ങളോട് പ്രത്യേകിച്ച് വൈദേശിക സെമിറ്റിക് മതങ്ങളോട് യാതൊരുവിധ വേർതിരിവും ഉണ്ടായിട്ടില്ല. ലോകത്തെ മറ്റൊരു രാജ്യത്തും ഇത് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദത്തിന്റെ കെട്ടുറപ്പ് സമാനതകളില്ലാത്തതാണ്. ഔദ്യോഗികമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വർഷം ആഘോഷിക്കുന്നതിന്റെ സന്തോഷവും ഗിലോൺ പങ്കുവെച്ചു.1992 ജനുവരി 29നാണ് ഇന്ത്യ-ഇസ്രായേൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കപ്പെടുന്നത്. ഇതിന്റെ സ്മരണാർത്ഥം സ്റ്റാർ ഡേവിഡ് എന്ന ഇസ്രായേ ലിന്റെ ഔദ്യോഗിക മുദ്രയും ഇന്ത്യയുടെ അശോകചക്രവും ചേർത്തുള്ള സംയുക്ത ലോഗോയും ഇസ്രായേൽ പുറത്തിറക്കി.

Read Also  :  കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ..!

ജൂതസമൂഹം ലോകത്തിലെല്ലായിടത്തും കടുത്ത അവഗണനയും അക്രമവും നേരിട്ടവരാണ്. ഇന്നും പലയിടത്തും സമാന സംഭവങ്ങൾ ആവർത്തിക്കുന്നു. എന്നാൽ, ഇന്ത്യയുടെ 2000 വർഷത്തെ ജൂതസമൂഹവുമായി ബന്ധപ്പെട്ട ചരിത്രത്തിലെവിടെയും അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നതാണ് ഇസ്രയേലിന് ഇന്ത്യയെ പ്രിയങ്കരിയാക്കുന്നതെന്നും ഗിലോൺ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button