KeralaLatest NewsNews

‘ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടാ’: റഫീഖ് അഹമ്മദിന് പിന്തുണയുമായി സുനില്‍ പി. ഇളയിടം

റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദനരീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കോഴിക്കോട്: കെ. റെയിലെനെതിരായ കവിതയെഴുതിയതിന്റെ പേരില്‍ കവി റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സുനില്‍ പി. ഇളയിടം. റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദനരീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കെ. റെയിലിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും സംശയങ്ങളും ഉന്നയിച്ചതിൻ്റെ പേരിൽ കവി റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദരീതിയോടുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷ പ്രവർത്തകർ ഒരു നിലയ്ക്കും ഈ വഴി പിൻതുടർന്നു കൂടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button