USALatest NewsNewsInternational

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച അഫ്ഗാൻ യുവാവ് അറസ്റ്റിൽ: സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് യുവാവ് കോടതിയിൽ

വിർജീനിയ: മൂന്ന് വയസുകാരിയായ പെൺകുഞ്ഞിനെ പീഡിപ്പിച്ച അഫ്ഗാൻ യുവാവ് അറസ്റ്റിൽ. യുഎസിലെ ക്വാണ്ടിക്കോയിലെ മറൈൻ കോർപ്സ് അഭയാർത്ഥി ക്യാമ്പിൽ നടന്ന സംഭവത്തിൽ അഫ്ഗാൻ സ്വദേശി മുഹമ്മദ് താരിഖ് (24) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയെ പീഡിപ്പിച്ച കേസിൽ മുഹമ്മദ് താരിഖ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് വെർജീനിയ സൈനിക താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അഫ്ഗാൻ അഭയാർത്ഥി ക്യാമ്പായ അപ്ഷൂരിലേയ്‌ക്ക് യുവാവിനെ മാറ്റി. പീഡനത്തിനിടെ കുട്ടി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ താരിഖ് കുട്ടിയെ ഉപദ്രവിച്ചതായും പോലീസ് കണ്ടെത്തി.

സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുത്: അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്ന് മാർപ്പാപ്പ

അലക്സാണ്ട്രിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. കോടതിയിൽ വിചാരണ നടക്കുന്നതിനിടെ ഇത് തന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുറ്റത്തെ ന്യായീകരിക്കാനും മുഹമ്മദ് താരിഖ് ശ്രമിച്ചു. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കുട്ടിയുടെ കുടുംബം അഫ്ഗാനിസ്ഥാനിൽ നിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെട്ട് യുഎസിലെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button