Latest NewsNewsMenLife StyleSex & Relationships

ലൈംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിൽ, കാരണമിത്

ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെയുള്ള മരണം ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത്തരം വാർത്തകൾ ധാരാളം വന്നിട്ടുമുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകൾ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും ഈ 0.6 ശതമാനത്തിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയാമോ? ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. മിക്ക കേസുകളിലും സമ്മർദ്ദം അല്ലെങ്കിൽ ചില മരുന്നുകളുടെ ഉപയോ​ഗം മൂലമാണ്.

Also Reda:അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറും: മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

മിക്ക കേസുകളിലും, ലൈംഗിക പ്രവർത്തനത്തിനിടെയുള്ള ശാരീരിക സമ്മർദ്ദമാണ് കാരണം. കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ മരുന്നുകൾ ഉപയോഗിച്ചാലും ഈ പ്രശ്നമുണ്ടാകാം. ലെെം​ഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. മധ്യവയസ്കരായ പുരുഷന്മാരിൽ മാത്രമല്ല, ഈ പ്രശനങ്ങൾ കണ്ടുവരുന്നത്. യുവാക്കളിലും ഉണ്ട്. ‘അയോർട്ടിക് ഡിസെക്ഷൻ’ (Aortic dissection) ആണ് രണ്ടാമത്തെ മരണകാരണം (12 ശതമാനം). മറ്റൊരു കാരണം ഹൃദയപേശികളെ ബാധിക്കുന്ന ‘കാർഡിയോമയോപ്പതി’ (cardiomyopathy) എന്ന രോ​ഗാവസ്ഥയാണ്.

പുതിയ പഠനം സൂചിപ്പിക്കുന്നത് 50 വയസ്സിന് താഴെയുള്ളവരിൽ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കുന്നത് പ്രധാനമായും സഡൻ ആർറിഥമിക് ഡെത്ത് സിൻഡ്രോം അല്ലെങ്കിൽ കാർഡിയോമയോപതി മൂലമാണെന്നാണ്. ഈ അവസ്ഥകളുള്ള ചെറുപ്പക്കാർ ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട അപകടസാധ്യതയെക്കുറിച്ച് അവരുടെ കാർഡിയോളജിസ്റ്റിന്റെ ഉപദേശം തേടണം. എന്നിരുന്നാലും, ഈ പഠനങ്ങളിലെ കുറഞ്ഞ മരണനിരക്ക് സൂചിപ്പിക്കുന്നത് അപകടസാധ്യത വളരെ കുറവാണെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button