Latest NewsDevotional

മൃത്യുവിൽ നിന്നും രക്ഷ നൽകുന്ന മഹാ മൃത്യുഞ്ജയ മന്ത്രം

ലോകത്തിൽ, മനുഷ്യനുണ്ടാവുന്ന ഭയങ്ങളിൽ ഏറ്റവും വലിയ ഭയം ജീവഭയമാണ്. അകാല മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന വഴിയാണ് മഹാമൃത്യുഞ്ജയ മന്ത്രം. ത്രയംബക മന്ത്രം, രുദ്രമന്ത്രം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. മാനസിക-ശാരീരിക സൗഖ്യങ്ങൾക്ക് ഏറ്റവും നല്ല മാർഗ്ഗമായാണ് ഇതിനെ ഹൈന്ദവർ കണക്കാക്കുന്നത്. ജപത്തോടൊപ്പം ഭസ്മം ലേപനം ചെയ്യുന്നതും പതിവാണ്.

 

മരണത്തെ തടുത്തു നിര്‍ത്തുന്നതിനു മാത്രമല്ല, മറ്റു പല ഗുണങ്ങള്‍ക്കായും മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലും. ഇത് പല ഗുണങ്ങള്‍ക്കായി പല എണ്ണങ്ങളിലായാണ് ചൊല്ലേണ്ടത്. ഇതെക്കുറിച്ചറിയൂ,

അസുഖങ്ങളകറ്റാന്‍ മഹാമൃത്യുഞ്ജയമന്ത്രം 11000 തവണ ചൊല്ലണം.

വിജയം വരിയ്ക്കാനും സന്താനലാഭത്തിനും
മരണത്തെ അകറ്റാനും മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം.

ആരോഗ്യ സൗഖ്യത്തിനും ധനവർദ്ധനവിനും ഇത് 108 തവണ ചൊല്ലാം.

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ ഇത് 108 തവണ ചൊല്ലാം

മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിയ്ക്കുകയും വേണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്ക്കും, ദോഷം വരുത്തുകയും ചെയ്യും.

ഈ മന്ത്രം ചൊല്ലുന്നതിനു മുന്‍പായി കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ അണിയുന്നത് ഫലം ഇരട്ടിയാക്കും.

വീട്ടില്‍ ശിവപ്രീതി നിറയാനായി ഇതു ചൊല്ലേണ്ട വിധമുണ്ട്. ഒരു ഗ്ലാസ് വെള്ളമെടുക്കുക. കിഴക്കഭിമുഖമായി ഇരിയ്ക്കുക. ശിവനെ പ്രാര്‍ത്ഥിയ്ക്കുക. ഗ്ലാസിന്റെ മുകള്‍ഭാഗം വലതുകൈപ്പത്തി കൊണ്ട് അടച്ചു പിടിയ്ക്കുക. ഇത് 1008 തവണ ചൊല്ലുക. വെള്ളം വീട്ടില്‍ തളിയ്ക്കുക. അല്‍പം വീതം എല്ലാവരും കുടിയ്ക്കുക.

വെളുപ്പിന് നാലു മണിയാണ് മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഏറ്റവും ഉത്തമം. ഇതിനു സാധിയ്ക്കുന്നില്ലെങ്കില്‍ ഇത് വീട്ടില്‍ നിന്നു്ം പുറത്തു പോകുന്നതിനു മുന്‍പും മരുന്നു കഴിയ്ക്കുന്നതിനു മുന്‍പും ഉറങ്ങുന്നതിനു മുന്‍പും 9 തവണ ചൊല്ലുക.

shortlink

Post Your Comments


Back to top button