Latest NewsNewsLife StyleHealth & Fitness

ഉയർന്ന രക്തസമ്മര്‍ദ്ദം ഉള്ളവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ് പലരിലും ഒരു രോഗമായി മാറിയിട്ടുള്ളത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. അതിനാൽ ശരിയായ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും നിങ്ങൾക്ക് രക്ഷ നേടാവുന്നതാണ്. അതിനാൽ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങൾ ധാരാളമായി കഴിച്ചാൽ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുന്നു.

Read Also : സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുത്: അവരെ പിന്തുണയ്‌ക്കുകയാണ് വേണ്ടതെന്ന് മാർപ്പാപ്പ

അതേസമയം ഉയര്‍ന്ന രക്തസമ്മര്‍ദമുളളവര്‍ സോഡിയം അടങ്ങിയ ഭക്ഷണം കഴിവതും കുറച്ച് പൊട്ടാസ്യം, കാല്‍ഷ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments


Back to top button