Latest NewsNewsLife StyleHealth & Fitness

നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍

മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നടുവേദനയ്ക്കുള്ള കാരണങ്ങളായി ആയുര്‍വേദം പറയുന്നു

നടുവേദനയ്ക്ക് ആയുര്‍വേദം പറയുന്ന പരിഹാരങ്ങള്‍ പലതുണ്ട്. മഞ്ഞള്‍ നടുവേദന മാറാന്‍ നല്ലൊരു പരിഹാരമാണ്. ഇതിലെ കുര്‍കുമിന്‍ നാഡീസംബന്ധമായ വേദനകള്‍ മാറാന്‍ ഏറെ സഹായകമാണ്. ഭക്ഷണത്തിന് നടുവേദനയുമായി ബന്ധമുണ്ട്.

മലബന്ധം, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നടുവേദനയ്ക്കുള്ള കാരണങ്ങളായി ആയുര്‍വേദം പറയുന്നു. ഇതുകൊണ്ടുതന്നെ നാരുകളുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക.

Read Also : ഏഴ് മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽ മരിച്ചു, മരിച്ചവരിൽ ബിജെപി എംഎൽഎയുടെ മകനും

ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടുത്തിയ ചായ കുടിയ്ക്കുന്നതു നടുവേദനയില്‍ നിന്നും ശാന്തി നല്‍കും. 10 അല്ലി വെളുത്തുള്ളി വെളിച്ചെണ്ണയില്‍ ഇട്ടു ചൂടാക്കി നടുഭാഗത്തു മസാജ് ചെയ്യുക. ഇത് നടുവേദനയില്‍ നിന്നും ആശ്വാസം നല്‍കും. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ ശീലമാക്കുക. ഇതും നടുവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കും.

എല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിതു പരിഹാരമാണ്. ഇഞ്ചിനീരു കുടിയ്ക്കുന്നതും ഇഞ്ചിച്ചായ കുടിയ്ക്കുന്നതുമെല്ലാം നടുവേദനയ്ക്കു നല്ല പരിഹാരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button