KottayamKeralaNattuvarthaLatest NewsNews

പെട്ടിക്കടയ്ക്ക് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം

പാലത്തിന് സമീപം ശര്‍ക്കര മിഠായി കച്ചവടം നടത്തിയിരുന്ന കാരശ്ശേരി കുമാരനല്ലൂര്‍ ഒളകര അബ്ദുല്‍ അസീസിന്റെ പെട്ടിക്കടയ്ക്ക് നേരെയാണ് ആക്രമണം നടന്നത്

കുമാരനെല്ലൂര്‍ : മുക്കംകടവ് പാലത്തിന് സമീപമുള്ള പെട്ടിക്കട സമൂഹവിരുദ്ധര്‍ അടിച്ച് തകര്‍ത്തു. പാലത്തിന് സമീപം ശര്‍ക്കര മിഠായി കച്ചവടം നടത്തിയിരുന്ന കാരശ്ശേരി കുമാരനല്ലൂര്‍ ഒളകര അബ്ദുല്‍ അസീസിന്റെ പെട്ടിക്കടയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

തിങ്കളാഴ്ച രാത്രിയാണ് സമൂഹ വിരുദ്ധര്‍ കട തകര്‍ത്തത്. തിങ്കളാഴ്ച രാത്രി കച്ചവടം കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോയ അബ്ദുല്‍ അസീസ് ചൊവ്വാഴ്ച രാവിലെ വന്നപ്പോഴാണ് സംഭവം അറിയുന്നത്.

Read Also : ‘ലോകത്തിലെ ഏറ്റവും വലിയ ബീജദാതാവ് ഞാൻ’: 129 കുട്ടികളെ ജനിപ്പിക്കാനായി, ബീജം നല്‍കുന്നത് സൗജന്യമായി – അവകാശവുമായി വൃദ്ധൻ

അയ്യായിരം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കുമാരനെല്ലൂര്‍ കാക്കേങ്ങല്‍ കുഞ്ഞിമുഹമ്മദിന്റെ ഉപകരണങ്ങള്‍ ഒരുമാസം മുമ്പ് അജ്ഞാതര്‍ തകര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button