Latest NewsNewsIndia

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ ദേഹത്ത് സ്ത്രീകൾ കരിഓയിൽ ഒഴിച്ചു, മുടി മുറിച്ചു: കൂട്ടം ചേർന്ന് ആക്രമിച്ചു

ബലാത്സംഗത്തിന് ഇരയായ യുവതിയെ വീട്ടിൽ നിന്ന് പൊതുനിരത്തിലേക്ക് കൂട്ടികൊണ്ടുപോയ സ്ത്രീകൾ മുടി മുറിക്കുകയും, മുഖത്ത് കരിഓയിൽ ഒഴിക്കുകയും ആക്രമിക്കുകയും ആയിരുന്നു.

ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ഒരു കൂട്ടം സ്ത്രീകൾ പരസ്യമായി ആക്രമിച്ചു. കിഴക്കൻ ദില്ലിയിലെ ഷാഹ്ദറയിലാണ് ബലാത്സംഗത്തിന് ഇരയായ 20 വയസ്സുകാരി സ്ത്രീകളുടെ പരസ്യ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ബലാത്സംഗത്തിന് ഇരയായ യുവതിയെ വീട്ടിൽ നിന്ന് പൊതുനിരത്തിലേക്ക് കൂട്ടികൊണ്ടുപോയ സ്ത്രീകൾ മുടി മുറിക്കുകയും, മുഖത്ത് കരിഓയിൽ ഒഴിക്കുകയും ആക്രമിക്കുകയും ആയിരുന്നു. തുടർന്ന് ഇവർ യുവതിയെ ചെരിപ്പുമാലയിട്ട് റോഡിലൂടെ നടത്തിച്ചു.

Also read: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​ : 18കാ​ര​ൻ പിടിയിൽ

കൂട്ടമായി എത്തിയ സ്ത്രീകൾ യുവതിയെ മർദ്ദിക്കുന്നതിന്റെയും ബഹളം ഉണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബലാത്സംഗത്തിന് ഇരയായ സ്ത്രീ നേരിട്ട ആക്രമണവും അവഹേളനവും പുറംലോകം അറിഞ്ഞത്‌. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാളിവാൾ ആണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. പ്രദേശത്തെ അനധികൃത മദ്യവില്പനക്കാർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായും, ഇതിനെ തുടർന്ന് സ്ത്രീകൾ പെൺകുട്ടിയെ ചെരിപ്പുമാലയിട്ട് തെരുവിലോടെ നടത്തിച്ചെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ പ്രതികളായ പുരുഷൻമാരെയും സ്ത്രീകളെയും അറസ്റ്റ് ചെയ്യണമെന്നും, യുവതിക്കും കുടുംബത്തിനും ആവശ്യ സുരക്ഷ നൽകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

https://twitter.com/SwatiJaiHind/status/1486559307487272962?s=20

shortlink

Related Articles

Post Your Comments

Related Articles


Back to top button