KeralaLatest NewsNews

ഇന്ത്യൻ പട്ടാളത്തിലെ സിഖ് സൈനികർക്കാകാം, സ്റ്റുഡന്റ് പൊലീസിലെ കുട്ടികൾക്ക് പറ്റില്ല: ഹിജാബ് വിഷയത്തിൽ ഫാത്തിമ തഹ്‌ലിയ

മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ പട്ടാളത്തിൽ മതപരമായ അടയാളങ്ങൾ ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

മലപ്പുറം: സ്റ്റുഡന്റ് പൊലീസ് കേഡറ്റിൽ മതപരമായ വസ്ത്രം അനുവദിക്കില്ല എന്ന സർക്കാർ തീരുമാനത്തിന് എതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. ‘ഇന്ത്യയിൽ മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട നിരവധി സേനകൾ പ്രവർത്തിക്കുന്നതിനിടെ ആണ് തലയും കൈയും മറച്ചുകൊണ്ടുള്ള യൂണിഫോം അനുവദിക്കില്ല എന്ന ബാലിശമായ നിലപാട് സർക്കാർ സ്വീകരിക്കുന്നത്. ഈ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സർക്കാർ വാദം ബാലിശമാണ്. ഇന്ത്യൻ പട്ടാളത്തിൽ മതപരമായ അടയാളങ്ങൾ ധരിക്കുന്ന ധാരാളം സിഖ് സൈനികർ ഉണ്ട്’ ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Also read: ചൈനീസ് പട്ടാളം പിടിച്ചു കൊണ്ടു പോയ യുവാവിനെ തിരിച്ചേൽപ്പിച്ചു : സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

‘ഇന്ത്യൻ പട്ടാളത്തിൽ സിഖ് റെജിമെന്റ് എന്ന പേരിൽ ഒരു റെജിമെന്റ് തന്നെയുണ്ട്. ഗ്രേസ് മാർക്ക് നൽകുന്ന എസ്.പി.സിയിൽ മതപരമായ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പ്രവർത്തിക്കാൻ കഴിയാതെ പോകുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല’ ഫാത്തിമ തഹ്‌ലിയ ഫേസ്‌ബുക്കിൽ കുറിച്ചു.

എസ്.പി.സിയിൽ ഹിജാബും മുഴുനീള കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കാര്യം പരിശോധിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ കേഡറ്റുകൾക്ക് ധരിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുൻപാകെ അറിയിച്ചത്. മുൻപും നിരവധി മുസ്ലിം വിദ്യാർഥികൾ എസ്.പി.സിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും, ഇത്തരത്തിൽ ഒരു ആവശ്യം മറ്റാരും ഉന്നയിച്ചിട്ടില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കോഴിക്കോട് കുറ്റ്യാടി ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button