Latest NewsNewsIndia

വരന്‍ മാല വലിച്ചെറിഞ്ഞു: കല്യാണം വേണ്ടെന്ന് യുവതി

ഓറിയ്യ ജില്ലയിലാണ് സംഭവം

ലക്‌നൗ: കല്യാണത്തിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വരണമാല്യം പരസ്പരം ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വരന്‍ മാല വലിച്ചെറിഞ്ഞെന്നു പറഞ്ഞാണ് വധു വിവാഹം ഉപേക്ഷിച്ചത്.

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 39,956 വാക്സിൻ ഡോസുകൾ

ഓറിയ്യ ജില്ലയിലാണ് സംഭവം. പരസ്പരം വരണമാല്യം ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വരന്‍ മാല വലിച്ചെറിഞ്ഞു അപമര്യാദയായി പെരുമാറി. ഇതിൽ പ്രകോപിതയായ യുവതി ഈ കല്യാണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൂടാതെ കല്യാണത്തിന് തൊട്ടുമുന്‍പ് വധു പ്രതിജ്ഞ ചൊല്ലാന്‍ തയ്യാറാവാതിരുന്നത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. യുവതിയെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

shortlink

Related Articles

Post Your Comments


Back to top button