Latest NewsUAENewsInternationalGulf

അബുദാബി ലിങ്ക്: ഓൺ ഡിമാൻഡ് ബസ് സർവ്വീസ് നാളെ ആരംഭിക്കും

അബുദാബി: അബുദാബി ലിങ്ക് എന്ന പേരിലുള്ള ഓൺ ഡിമാൻഡ് ബസ് സർവ്വീസിന്‌ നാളെ തുടക്കമാകും. സാദിയാത്ത് ദ്വീപിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുകയെന്ന് ആരംഭിക്കുമെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.

Read Also: ‘ലോകത്തിലെ ഏറ്റവും വലിയ ബീജദാതാവ് ഞാൻ’: 129 കുട്ടികളെ ജനിപ്പിക്കാനായി, ബീജം നല്‍കുന്നത് സൗജന്യമായി – അവകാശവുമായി വൃദ്ധൻ

പൊതുഗതാഗത ഉപയോക്താക്കൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് അബുദാബി ലിങ്ക് സർവ്വീസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ സൗജന്യമായിട്ടായിരിക്കും ബസ് സർവ്വീസ് നടത്തുന്നത്. ഹിദ്ദ് അൽ സാദിയാത്ത്, സാദിയാത്ത് ബീച്ച് വില്ലകൾ, സാദിയാത്ത് ബീച്ച് റെസിഡൻസസ്, ജുമൈറ റിസോർട്ട് – സാദിയാത്ത് ഐലൻഡ്, സാദിയാത്ത് ബീച്ച് ക്ലബ്, സാദിയാത്ത് ബീച്ച് ഗോൾഫ് ക്ലബ്, സാദിയാത്ത് ഹോട്ടൽ ഏരിയകൾ, സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റ്, ലൂവ്രെ അബുദാബി അൽ മ്യൂസിയം, മമ്ഷ എന്നിവിടങ്ങളിൽ സേവനം ലഭിക്കും.

Read Also: മിസ്റ്റർ പൃഥിരാജ്, സ്ത്രീ ഗർഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നൽ വല്ലോം ഉണ്ടോ?: അധ്യാപിക റസീന

shortlink

Related Articles

Post Your Comments

Related Articles


Back to top button