Latest NewsNewsInternational

വിവിധ രാജ്യങ്ങളില്‍ ആഞ്ഞടിച്ച് ‘അന’ കൊടുങ്കാറ്റ് നിരവധി മരണം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റൊരു കൊടുങ്കാറ്റ് രൂപം കൊള്ളുന്നു

പ്രിട്ടോറിയ: വിവിധ രാജ്യങ്ങളില്‍ വീശിയടിച്ച ‘അന’ കൊടുങ്കാറ്റില്‍ 147 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, മലാവി, മഡഗാസ്‌കര്‍, മൊസാംബിക് എന്നി രാജ്യങ്ങളിലാണ് കാറ്റ് കടുത്ത നാശനഷ്ടം ഉണ്ടാക്കിയത്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദക്ഷിണാഫ്രിക്കയില്‍ 70 പേര്‍ മരണപ്പെട്ടു. മഡഗാസ്‌കറില്‍ 48 ഉം മലാവിയില്‍ 11 ഉം മൊസാംബിക്കില്‍ 18 പേരും മരിച്ചു.

READ ALSO ;മതപരിവർത്തനത്തിനും ഹലാലിനുമെതിരായ വൈദികന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ല: തലശ്ശേരി അതിരൂപത

കാറ്റിനെ തുടര്‍ന്ന് മലാവിയില്‍ അതിശക്തമായ വെള്ളപൊക്കം ഉണ്ടായി. ജല വിതരണം പൂര്‍ണമായി തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കാറ്റിനേയും വെള്ളപൊക്കത്തേയും തുടര്‍ന്ന് മൊസാംബിക്കില്‍ 10000 വീടുകളും നിരവധി സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു. കൊടുങ്കാറ്റ് കടന്നുപോയതിന് ശേഷവും ചില പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടായി. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

മഡഗാസ്‌കറിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. മലാവിയില്‍ പ്രളയത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റൊരു കൊടുങ്കാറ്റ് രൂപപ്പെടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button