KozhikodeKeralaNattuvarthaLatest NewsNews

കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കൊയിലാണ്ടി ഗോപിനിവാസ് സുനിൽ (30), കൊയിലാണ്ടി മാവുള്ളി പുറത്തൂട്ട് ഷമീർ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി എസ്.ഐ എം.എൻ. അനൂപും സംഘവും പട്രോളിംങ്ങ് നടത്തവെയാണ് യുവാക്കള്‍ പിടിയിലായത്. 110 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

പൊലീസിനെ കണ്ടപ്പോൾ പരുങ്ങിയ ഇവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. യുവാക്കളെ പിടികൂടിയ പൊലീസ് സംഘത്തിൽ സോജൻ, ബിനീഷ് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button