Latest NewsFootballNewsSports

ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനക്ക് ജയം, ബ്രസീലിന് സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അർജന്റീനക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യതാ നേടാതെ പുറത്തായി. ലൗട്ടരോ മർട്ടിനെസ്, ഏയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.

കോവിഡ് ബാധിച്ച പരിശീലകൻ ലയണല്‍ സ്‌കലോണി, സൂപ്പർ താരം ലയണൽ മെസി എന്നിവരുടെ അഭാവത്തിലാണ് അർജന്റീന ചിലിയെ നേരിട്ടത്. അതേസമയം, ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. സംഭവ ബഹുലമായ മത്സരത്തിൽ ആറാം മിനിറ്റിൽ കാസിമിറോയിലൂടെ ബ്രസീൽ മുന്നിലെത്തി.

Read Also:- ചെറുനാരങ്ങ ഉപയോഗിച്ച് മുഖം സുന്ദരമാക്കാം..

ഇതിന് പിന്നാലെ ഇക്വഡോർ ഗോളി അലക്സാണ്ടർ ഡൊമിൻഗേസും ബ്രസീൽ ഡിഫൻഡർ എമേഴ്സൺ റോയലും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എഴുപത്തിയഞ്ചാം മിനിറ്റിൽ ഫെലിക്സ് ടോറസാണ് ഇക്വഡോറിന്‍റെ സമനില ഗോൾ നേടിയത്. ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ദക്ഷിണ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button