Latest NewsIndiaNews

മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സിപിഐഎമ്മും സഖ്യത്തിലേക്ക്

ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് താഴെ ഇറക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് മുന്നണി പ്രഖ്യാപനത്തിന് ശേഷം എൻ. ലോക്കെൻ സിംഗ് പറഞ്ഞു.

മണിപ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂരിൽ കോൺഗ്രസ് വിവിധ പാർട്ടികളുമായി സഖ്യം ചേർന്നു. മണിപ്പൂർ കോൺഗ്രസ് പിസിസി അദ്ധ്യക്ഷൻ എൻ. ലോക്കെൻ സിംഗ് ആണ് സിപിഐഎം അടക്കമുള്ള പാർട്ടികളുമായുള്ള സഖ്യപ്രഖ്യാപനം നടത്തിയത്. സിപിഐ, ആർഎസ്പി, ജനതാദൾ (എസ്), ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളും സഖ്യത്തിന്റെ ഭാഗമായി. ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് താഴെ ഇറക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് മുന്നണി പ്രഖ്യാപനത്തിന് ശേഷം എൻ. ലോക്കെൻ സിംഗ് പറഞ്ഞു.

Also read: എസ്​.ബി.ഐയുടെ വിവേചന മാർഗനിർദേശങ്ങക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി : എസ്.ബി.ഐ സർക്കുലർ പിൻവലിച്ചു

മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലായി ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 27 നും മാർച്ച് 3 നും ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ കോൺഗ്രസ് 40 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇത്തവണ സിപിഐയിൽ നിന്നും രണ്ട് സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. വരും ദിവസങ്ങളിൽ മറ്റ്‌ പാർട്ടികളും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും.

തങ്ങൾക്ക് സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ ഇടത് പാർട്ടികൾ തീരുമാനിച്ചതായി സിപിഐ മണിപ്പൂർ സംസ്ഥാന സെക്രട്ടറി എൽ. സോതിൻ കുമാർ പറഞ്ഞു. ഉടൻ തന്നെ സഖ്യകക്ഷികളുടെ പൊതുപരിപാടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തിൽ കോൺഗ്രസ് – സിപിഐഎം സഖ്യത്തിനെതിരെ കേരളം അടക്കം വിമർശനങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ് മണിപ്പൂരിലെ ഈ സഖ്യ പ്രഖ്യാപനം. മണിപ്പൂരിൽ ആദ്യമായിട്ടല്ല കോൺഗ്രസും ഇടത് പാർട്ടികളും കൈകോർക്കുന്നത്. ഇബോബി സർക്കാരിന്റെ ഭരണകാലത്ത് കോൺഗ്രസ്, സിപിഐഎം പാർട്ടികൾ സഖ്യത്തിൽ ഏർപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button