PalakkadKeralaNattuvarthaLatest NewsNews

പിക്കപ്പ് വാന്‍ മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം

കല്ലടിക്കോട് വാക്കോട് ചേനാത്ത് അബ്ദുല്‍ സലാം (കുഞ്ഞുമണി -45) ആണ് മരിച്ചത്

കല്ലടിക്കോട്: പിക്കപ്പ് വാന്‍ മറിഞ്ഞ് തൊഴിലാളി മരിച്ചു. കല്ലടിക്കോട് വാക്കോട് ചേനാത്ത് അബ്ദുല്‍ സലാം (കുഞ്ഞുമണി -45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ തെങ്കര ആമ്പാടത്ത് വിഷ്ണു (23), തൊഴിലാളികളായ ചന്ദ്രന്‍, സന്തോഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണുവിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ചന്ദ്രന്‍, സന്തോഷ് എന്നിവര്‍ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കല്ലടിക്കോട് മൂന്നേക്കറിന്നടുത്ത് മീന്‍വല്ലത്ത് ആണ് അപകടം. സ്വകാര്യ റബര്‍ തോട്ടത്തില്‍ റബര്‍ പാല്‍ നിറച്ച വീപ്പകയറ്റിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read Also : ചി​ൽ​ഡ്ര​ൻ​സ്ഹോ​മി​ൽ നി​ന്നും ​കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സ്:പൊ​ലീ​സിനെ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ട പ്ര​തി പി​ടി​യി​ൽ

വീപ്പ ദേഹത്ത് വീണ് സാരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവര്‍ വാഹനത്തില്‍ നിന്ന് തെറിച്ച്‌ വീഴുകയായിരുന്നു. അബ്ദുല്‍ സലാമിന്‍റെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button