Latest NewsNewsInternational

അവയവങ്ങൾ വിറ്റും കുഞ്ഞുങ്ങളെ വിറ്റും പട്ടിണി മാറ്റുന്ന അഫ്ഗാൻ ജനത: ലോകത്തെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്‌ഗാൻ

രണ്ടാം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഗാന്‍ ജനത ജീവിക്കാനായി സ്വന്തം അവയവങ്ങള്‍ വിറ്റും കുട്ടികളെ വിറ്റും നാളുകള്‍ മുന്നോട്ട് തള്ളിനീക്കുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനസംഖ്യയുടെ പകുതിയിലധികം പേരും അടിസ്ഥാന ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് അഫ്‌ഗാനിൽ നിന്നും പുറത്തുവരുന്നത്. ചിലർ കുട്ടികളെ വിൽക്കുന്നു, മറ്റു ചിലർ അവയവങ്ങൾ വിൽക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്ഗാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു കഷണം റൊട്ടിക്ക് വേണ്ടി സ്വന്തം വൃക്ക വിൽക്കാൻ തയ്യാറാകുകയാണ് അഫ്‌ഗാനിലെ ജനങ്ങൾ. താലിബാൻ രാജ്യം കൈയടക്കിയതിനെ തുടർന്ന് മറ്റ് രാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്ന സഹായത്തിന്റെ തടസ്സവും കഠിനമായ ശൈത്യകാലാവസ്ഥയും ആണ് ജനങ്ങൾ ഇത്രയും ദാരിദ്ര്യം അനുഭവിക്കാൻ കാരണമായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ആളുകളാണ് ദാരിദ്ര്യത്തിൽ കഴിയുന്നത് എന്നാണ് സൂചന.

Also Read:ഒരു ഓളത്തിന് പറയുന്നതൊന്നുമല്ല, നിങ്ങൾക്ക്‌ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: പി വി അൻവർ

2021 ഓഗസ്റ്റില്‍ അഷറഫ് ഗനി സര്‍ക്കാറിന്‍റെ ഭരണകാലത്തെക്കാള്‍ ദുരിതപൂര്‍ണ്ണമാണ് അഫ്ഗാനിലെ ജനങ്ങളുടെ അവസ്ഥ. കുടുംബത്തിലെ ദാരിദ്രത്തില്‍ നിന്നും രക്ഷനേടാന്‍ അവയവങ്ങളും കുട്ടികളെയും വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാധാരണക്കാരായ അഫ്ഗാനികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് മഹാമാരിയുടെ വ്യാപനവും അതിശക്തമായ ശൈത്യകാലവും അഫ്ഗാനികളുടെ ജീവിതത്തെ അങ്ങേയറ്റം ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ത്തു.

ഹെറാത്ത് നഗരത്തിൽ നിന്ന് 12 മൈൽ അകലെയുള്ള ഷഹർ-ഇ സെബ്സ് മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ വരൾച്ചയും താലിബാനും മുൻ സർക്കാരും തമ്മിലുള്ള സംഘർഷങ്ങളും കാരണം ആയിരക്കണക്കിന് അഫ്ഗാനികൾ വീടുവിട്ടിറങ്ങാൻ നിർബന്ധിതരായി. മറ്റൊരു കൂടി തേടി അവരിപ്പോഴും സ്ഥിരതയില്ലാതെ അലയുകയാണ്.

Also Read:‘ഒരു ഫോണ്‍ സൂക്ഷിച്ച് വെയ്ക്കണമെന്ന് ഇന്ത്യയിലെ ഒരു നിയമവും വ്യക്തിയോട് പറയുന്നില്ല’: അഡ്വ. ശ്രീജിത്ത് പെരുമന

മണ്ണും കളിമണ്ണും കൊണ്ട് നിർമ്മിച്ച വീടുകളിൽ വൈദ്യുതി, വെള്ളം, എന്നിവയ്ക്ക് പോലും ക്ഷാമം ആണ്. ശീതകാലാവസ്ഥ വഷളാകുന്ന ഇക്കാലത്ത് മിക്ക വീടുകളിലും അടുപ്പ് പോലുമില്ല. ശൈത്യഅക്കാലത്ത് ചൂടിനായി കത്തിക്കാൻ മരക്കഷണങ്ങളോ കൽക്കരിയോ ഇല്ല, പകരം പ്ലാസ്റ്റിക് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് വിഷബാധയ്ക്ക് കാരണമാകും. വര്‍ഷങ്ങളോളും നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പല വീടുകള്‍ക്കും മേല്‍ക്കൂരയോ മറ്റ് അടച്ചുറപ്പുള്ള സംവിധാനങ്ങളോ ഇല്ല. അതിനിടെയാണ് അതിശൈത്യ കാലത്തിന്‍റെ പിടിയിലേക്ക് അഫ്ഗാന്‍ നീങ്ങുന്നത്. നിലവില്‍ അഫ്ഗാനിലെ പല സ്ഥലത്തും മഞ്ഞ് വീഴ്ച ശക്തമാണ്. ദാരിദ്രവും പ്രതികൂല കാലാവസ്ഥയും അഫ്ഗാനില്‍ വലിയ ദുരന്തത്തിന് വഴിതെളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചായ കുടിച്ചും ഉണങ്ങിയ റൊട്ടി കഴിച്ചുമാണ് ഇപ്പോൾ വിശപ്പടക്കുന്നതെന്ന് 38 കാരനായ അബ്ദുൾകാദിർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആശുപത്രിയിൽ പോകാൻ പണമില്ലെന്ന് ഇയാൾ പറയുന്നു.

‘150,000 രൂപയ്ക്ക് എന്റെ ഒരു വൃക്ക വിൽക്കാൻ ഞാൻ ആശുപത്രിയിൽ പോയെങ്കിലും അത് നടക്കില്ലെന്ന് അവർ പറഞ്ഞു. ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്താൽ ഞാൻ മരിക്കുമെന്ന് ആണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും, എന്റെ വൃക്ക വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്, എന്റെ ഒരു കുട്ടിയെ 150,000 അഫ്ഗാൻ രൂപയ്ക്ക് വിൽക്കാൻ ഞാൻ തയ്യാറാണ്. അങ്ങനെയെങ്കിലും മറ്റ് അംഗങ്ങളെ രക്ഷിക്കാൻ എനിക്ക് കഴിയുമല്ലോ’, അബ്ദുൽ കാദിർ പറയുന്നു.

Also Read:മുപ്പതാം നയതന്ത്ര വാർഷികം : ഇന്ത്യക്കും ഇസ്രായേലിനും ഇടയിലുള്ളത് ഗാഢമായ സൗഹൃദമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്

അതേസമയം, തൊഴിലില്ലായ്മയും ഇവിടെ ഒരു വലിയ പ്രശ്നമാണ്. പ്രയാഭേദമന്യേ ആളുകൾ നഗരമധ്യത്തിൽ ഭിക്ഷയാചിക്കുകയും മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക്കും പേപ്പറും ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരം ചെറിയ ചെറിയ ജോലികൾ ചെയ്ത ആളുകൾക്ക് പ്രതിദിനം പരമാവധി 50-100 അഫ്ഗാനികൾ (ഏകദേശം $0.50-$1.00) സമ്പാദിക്കാം.

‘മുമ്പ് തന്റെ ഒരു വൃക്ക വിറ്റതിനാൽ ഇപ്പോൾ ശാരീരിക ജോലികളൊന്നും ചെയ്യാൻ കഴിയില്ല’, 38 കാരനായ ഗുൽബുദ്ദീൻ പറഞ്ഞു.

ഭാര്യയുടെ ചികിത്സയ്ക്കായി 12 വയസ്സുള്ള മകൾ റുസിയെ മൂന്ന് വർഷം മുമ്പ് 3,500 ഡോളറിനും രണ്ട് വർഷം മുമ്പ് വൃക്ക 2,000 ഡോളറിനും വിറ്റുവെന്നാണ് ഇയാൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഭാര്യയുടെ രോഗം വീണ്ടും വഷളായതോടെ സാമ്പത്തത്തിക ബുദ്ധിമുട്ടുകൾ വർധിച്ചു.

തന്‍റെ വൃക്ക വിറ്റെങ്കിലും കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ കുഞ്ഞ് പട്ടിണി കിടന്ന് മരിച്ചെന്ന് ഒരു അമ്മ പറഞ്ഞു. മിക്ക അഫ്ഗാനികളും അവരുടെ അവയവങ്ങൾ വിൽക്കുന്നതിനാൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന മുറിവുകൾ ചികിത്സിക്കുന്നതിനുള്ള ഡ്രസ്സിംഗ് വാങ്ങാൻ പോലും ഡോക്ടർമാരുടെ കൈയില്‍ പണിമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read:രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ക്യാരറ്റ്

‘എന്‍റെ രണ്ട് പെൺമക്കള്‍ക്ക്, എട്ട്, ആറ് വയസ്സുള്ള കുട്ടികള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ മൂത്ത മക്കളെ 1,00,000 അഫ്ഗാനിക്ക് (ഏകദേശം 72,471 രൂപയ്ക്ക്) അപരിചിതർക്ക് വിൽക്കാൻ ഞാൻ നിർബന്ധിതനായി’, 50 കാരനായ ഡെലാറാം റഹ്മതി പറയുന്നു. പക്ഷാഘാതം ബാധിച്ച രണ്ട് ആൺമക്കളുടെ ആശുപത്രി ഫീസ് നൽകേണ്ടതിനാല്‍ വൃക്ക വിൽക്കാൻ ഞാൻ നിര്‍ബന്ധിതനായി എന്നാണ് ഹെറാത്ത് ചേരിയിലെ റുക്ഷാന മാധ്യമങ്ങളോട് പറഞ്ഞത്.

‘നിങ്ങൾക്ക് സ്വാതന്ത്ര്യമില്ലാതെ ജീവിക്കാം, പക്ഷേ നിങ്ങൾക്ക് ഒന്നും കഴിക്കാനില്ലാതെ ജീവിക്കാന്‍ കഴിയില്ല’, വേലക്കാരിയായി ജോലി ചെയ്തിരുന്ന നംഗർഹാർ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ വീട്ടമ്മ അൽ ജസീറയോട് പറഞ്ഞു.

എന്നാല്‍, അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്നിന്‍റെയും അവയവ മാഫിയയുടെയും ചുക്കാന്‍ പിടിച്ച് രാജ്യത്തിന് നിന്ന് ഉണ്ടാക്കാന്‍ കഴിയുന്നതില്‍ പരമാവധി പണമുണ്ടാക്കാനാണ് താലിബാന്‍റെ ശ്രമമെന്ന് വിദേശ മാധ്യമങ്ങള്‍ ആരോപിക്കുന്നു. ഇതിന്‍റെ മറപറ്റി അഫ്ഗാനിസ്ഥാനിലെ നിര്‍ജ്ജീവമായിരുന്ന് പല തീവ്രവാദി ഗ്രൂപ്പുകളും ശക്തിപ്രാപിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം താലിബാന്‍ നിഷേധിച്ചു. മതബോധമുള്ള ഒരു ജനതയുടെ കെട്ടുറപ്പിനായിട്ടാണ് താലിബാന്‍ നിലകൊള്ളുന്നതെന്നും രാജ്യത്ത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് താലിബാന്‍റെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button