KeralaLatest NewsNews

ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെയെത്തിച്ച പെണ്‍കുട്ടി കൈഞരമ്പ് മുറിച്ചു

കോഴിക്കോട് : ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചപെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ അവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ കുട്ടികളിലൊരാള്‍ ജനല്‍ചില്ല് തകര്‍ത്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Read Also  :  60 അടി നീളവും 30 അടി ഉയരവും: ലോകത്തെ ഏറ്റവും വലിയ ഓയിൽ പെയിന്റിംഗുമായി ഗിന്നസ് റെക്കോർഡിൽ ഇടംനേടി മലയാളി

റിപ്പബ്ലിക് ദിനത്തിലാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. ഇവരില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും ബാക്കിയുളളവരെ മൈസൂരിന് സമീപത്തുനിന്നും നിലമ്പൂര്‍ എടക്കരയില്‍നിന്നുമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button