Latest NewsInternational

2022 ഒളിമ്പിക്സ് : കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന

തായ്പേയ്: ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി ചൈന. രണ്ട് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനാൽ ബെയ്ജിങിന്റെ വടക്കൻ ഭാഗത്തുള്ള നിരവധി റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ ഞായറാഴ്ച സീൽ ചെയ്തതായി ചൈനീസ് അധികൃതർ അറിയിച്ചു.

ചയോയാങ് ജില്ലയിലെ അൻഷെൻലിയും കോവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ സീൽ ചെയ്തിരുന്നു. ഇവിടുത്തെ നിവാസികൾക്ക് അവരുടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവാദമില്ല. ഫെബ്രുവരി 4 ന് ഒളിമ്പിക് ഗെയിംസ് ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ചൈന നിയന്ത്രങ്ങൾ ശക്തമാക്കുന്നത്. വെള്ളിയാഴ്ച വരെ നഗര നിവാസികൾക്ക് കോവിഡ് പരിശോധന നടത്തുന്നതിന് വേണ്ടി 19 പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 4 നും ഞായറാഴ്ച വൈകുന്നേരം 4 നും ഇടയിൽ ബെയ്ജിങ്ങിൽ ആകെ 12 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ബീജിംഗ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വൈസ് ചീഫ് പാങ് ഷിൻഹുവോ പറഞ്ഞു. ഒളിമ്പിക് മത്സരങ്ങൾ ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ, കോവിഡ് പടർന്ന് പിടിക്കാതിരിക്കാൻ ചൈന കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button