Latest NewsUAENewsInternationalGulf

5000 ദിർഹം തിരികെ നൽകി: പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്ന് കളഞ്ഞു കിട്ടിയ 5,000 ദിർഹം പോലീസിന് കൈമാറിയ അബ്ദുൾസബൂർ ചൗധരി മുഹമ്മദ് എന്ന ഏഷ്യൻ പ്രവാസിയെയാണ് ഉദ്യോഗസ്ഥർ ആദരിച്ചത്.

Read Also: ‘രക്തം കൊണ്ട് കുതിർന്നതാണ് സമാജ്‌വാദി നേതാക്കളുടെ തൊപ്പികൾ’ : ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

അബ്ദുൾ സബൂർ ചൗധരി മുഹമ്മദിന്റെ സത്യസന്ധതയെ അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽഹലിം മുഹമ്മദ് അഹ്മദ് അൽ ഹാഷിമി അഭിനന്ദിച്ചു. സമൂഹത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.

Read Also: മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇ.ടി.മുഹമ്മദ് ബഷീര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button