KannurKeralaNattuvarthaLatest NewsNews

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം : ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു

മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റി​ജേ​ഷ് (39) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റി​ജേ​ഷ് (39) ആ​ണ് മ​രി​ച്ച​ത്.  ഒന്നാം​ബ്ലോ​ക്കി​ൽ ക​ള്ള് ചെ​ത്താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

അതേസമയം ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുകയാണ്. എട്ടാം ബ്ലോക്കില്‍ കഴിഞ്ഞദിവസം മാത്രം 30 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഫാമിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ നാളികേരം. എന്നാൽ കാട്ടാന ആക്രമണത്തില്‍ ഇത് മൂന്നിലൊന്നായി കുറഞ്ഞു.

Read Also : ആറു വയസുകാരിയെ പീഡിപ്പിച്ചു: 15 ദിവസം കൊണ്ട് 48 കാരന് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫാമിലെ 5000ത്തോളം തെങ്ങുകള്‍ ആണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഫാം അതിര്‍ത്തിയില്‍ വിഭാവനം ചെയ്ത കാട്ടാന പ്രതിരോധ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആറളം കാര്‍ഷിക ഫാം നശിക്കുന്ന അവസ്ഥയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button