Latest NewsIndiaNews

രാഹുൽ ഗാന്ധി വ്യാജ ഗാന്ധി, ബാപ്പുജി കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കുന്നത് ബിജെപി: ഗിരിരാജ് സിങ്

ലക്‌നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാഹുൽ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണെന്നും ബാപ്പുജി കണ്ട സ്വപ്നം രാജ്യത്ത് യാഥാർഥ്യമാക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ ഗാസിയാബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.

‘രാഹുൽ ഗാന്ധി ഒരു വ്യാജ ഗാന്ധിയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറും യു.പിയിലെ യോഗി സർക്കാരുമാണ് ബാപ്പുജി കണ്ട സ്വപ്നം യാഥാർഥ്യമാക്കുന്നത്’ -ഗിരിരാജ് സിങ് പറഞ്ഞു. ബിജെപി എംപി രാകേഷ് സിന്‍ഹയും രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഏറ്റവും വലിയ ഹിന്ദുത്വവാദിയായിരുന്നു ഗാന്ധിജിയെന്നും അദ്ദേഹത്തെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചിരിക്കുന്നതെന്നും രാകേഷ് സിന്‍ഹ പറഞ്ഞു.

Read Also  :  ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തതിന് 27 കാരനെ കൊലപ്പെടുത്തി: മുസ്‌ലിം പുരോഹിതന്‍ അറസ്റ്റില്‍

ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ തുടർന്നാണ് ബി.ജെ.പി നേതാക്കൾ വിമർശനം കടുപ്പിച്ചത്. ‘ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു, എന്നാല്‍ സത്യം നിലനില്‍ക്കുന്നിടത്തോളം ഗാന്ധിയും ജീവിക്കും’ എന്നായിരുന്നു ഗാന്ധി രക്തസാക്ഷി ദിനത്തിൽ രാഹുലിന്‍റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button